ക്രിസ്തുമാർഗ്ഗം

Social Sharing


ബ. ജോസ് കുര്യാക്കോസ്

കൈസ്തവ ജീവിതത്തെ ക്രിസ്തുമാർഗ്ഗം എന്നു വിളിക്കാറുണ്ട്. ഈ ജീവിത ശൈലിയുടെ സൗന്ദര്യം എന്നു പറയുന്നത് ദൈവം നമുക്ക് സമീപസ്ഥനായി മാറുന്നു എന്നതാണ്. ക്രിസ്തു മാർഗ്ഗം നമുക്ക് നൽകുന്നത് ക്രിസ്തു അനുഭവങ്ങളാണ്.

യാത്രകൾ നമുക്ക് അനുഭവങ്ങൾ സമ്മാനിക്കുന്നു. ചില കണ്ടുമുട്ടലുകൾ നമ്മുക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ്. ദൈവകൃപയുടെ ചില മുഹൂർത്തങ്ങൾ ആഴമേറിയ ദൈവാനുഭവങ്ങളാണ്. യേശുവിനെ നേരിൽ കണ്ടിരുന്നുവെങ്കിൽ, യേശു ജീവിക്കുന്ന കാലയളവിൽ ജീവിച്ചിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ ഉത്ഥാനത്തിന്റെ ക്രിസ്തു ഓരോ വിശ്വാസിയുടെ ജീവിതത്തിലും 24മണിക്കൂറും നിറഞ്ഞുനിൽക്കുന്ന യാഥാർത്ഥ്യത്തിന്റെ അനുഭവമാണ്. സമയത്തിനും കാലത്തിനും ദേശത്തിനും കാഴ്ചക്കും ഉപരിയായി ക്രിസ്തുസാന്നിധ്യം അനുഭവിക്കാൻ സാധിക്കും എന്നുള്ളത് ക്രിസ്തുമാർഗ്ഗത്തിന്റെ അനന്യതയാണ്. ഈ അനുഭവങ്ങൾ നമ്മുക്ക് സമ്മാനിക്കുന്നത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിലൂടെ നമുക്ക് അനുഭവിക്കാൻ സാധിക്കുന്ന അഥവാ സ്വന്തമാക്കാൻ സാധിക്കുന്ന ഏതാനും മേഖലകളാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യവിഷയം: പരിശുദ്ധാത്മനിറവ്. അഭിഷേകം എന്ന ആശയങ്ങൾ പരിശുദ്ധാത്മ സന്ദർശനം (Visitation of the Holy Spirit) എന്ന രീതിയിൽ സമീപിക്കുമ്പോൾ ആത്മീയതലത്തിനും കാഴ്ചപ്പാടിനും മാറ്റം വരുകയാണ്.

Holy Spirit- ലൂടെ നമുക്ക് ലഭിക്കുന്ന അഥവാ നാം സ്വന്തമാക്കുന്ന അടയാളങ്ങളിലേക്ക് നാം കടക്കുകയാണ്. (NB:- Holy Father Pope Francis-നൽകുന്ന നിർദ്ദേശങ്ങൾ എന്ന തലകെട്ടിനെ നാം വായി ക്കുമ്പോൾ എടുക്കുന്ന സ്വാതന്ത്ര്യം അഥവാ കാഴ്ചപ്പാട് തുടർന്നുള്ള വായനകളിൽ നമുക്ക് ഉണ്ടാകട്ടെ

  1. ആബാ അനുഭവം: പരിശുദ്ധാത്മാവ് നമ്മുക്ക് നൽകുന്ന ഉന്നതമായ സമ്മാനമാണ് ആബാ അനുഭവം നിങ്ങളെ വീണ്ടും ഭയത്തിലേക്ക് നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയാണ് നിങ്ങൾ കൈകൊണ്ടിരിക്കുന്നത്. ഈ ആത്മാവ് മൂലമാണ് നാം ആബാ പിതാവേ എന്നു വിളിക്കുന്നത്. നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവ് നമ്മുടെ ആത്മാവിനോട് ചേർന്ന് സാക്ഷ്യം നൽകുന്നു. (റോമ.8:15-16), ഭയവും അടിമത്തവും വിട്ടുപോകുന്ന അവസ്ഥ. ദൈവം അപ്പനായി മാറുന്നു. ഞാൻ എന്റെ ദൈവത്തിന്റെ സ്വന്തമാണെന്ന് പുത്രനും പുത്രിയും ആണെന്ന് ഉറപ്പ് ലഭിക്കുന്നു.
  2. സ്നേഹാനുഭവം: “പ്രത്യാശ നമ്മെ നിരാശരാ ക്കുന്നില്ല. കാരണം, നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു” (റോമ.5:5). പരി.പിതാവിന്റെ ധ്യാനഗുരു പറയുന്നത്. യഥാർത്ഥ പന്തക്കുസ്ത എന്ന് പറയുന്നത് ഈ സ്നേഹത്തിൽ നിറയപ്പെടുമ്പോൾ ഭയം വിട്ടുമാറുന്നു. ദൈവത്തെ പിതാവേ’ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് നാം പ്രവേശിക്കുന്നു എന്നാണ്.കൊറി 12:3
  3. യേശു അനുഭവം:ദൈവാത്മാവ് മുഖേന സംസാരിക്കുന്നവരാരും യേശു ശപിക്കപ്പെ ട്ടവനാണ് എന്ന് ഒരിക്കലും പറയുകയില്ലെന്നും, യേശു കർത്താവാണ് എന്നു പറയാൻ പരിശുദ്ധാത്മാവു മുഖേന യല്ലാതെ ആർക്കും സാധിക്കുകയില്ലെന്നും നിങ്ങൾ ഗ്രഹി ക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. യേശു ഒരു അറി വായിരുന്നു അഥവാ ചരിത്രപുരുഷനായിരുന്നു. എന്നാൽ പരിശുദ്ധാത്മാവിലൂടെ യേശു എന്റെ കർത്താവാണ്. എന്റെ ദൈവമാണ്. എത്രകണ്ടുപായുന്ന ജീവിത നവീകരണം സംഭവിക്കുകയാണ്. യേശുവിന്റെ പിളർ ക്കപ്പെട്ട പാർശ്വം ജീവജലത്തിന്റെ ഉറവിടമെങ്കിൽ ആ ഉറ വയിലേക്ക് അടുത്ത് വന്നപ്പോഴാണ് തോമാ ശ്ലീഹായ്ക്ക് യേശു കർത്താവും ദൈവവുമായി മാറിയത്
  4. വചനാനുഭവം; ഇന്നലെകളിൽ വചനവായന ഒരു ഉത്തരവാദിത്തം മാത്രമായിരുന്നു. വി.ബൈബിളിലെ താളും മറ്റു പുസ്തകങ്ങളെപ്പോലെ. എന്നാൽ പരിശു ധാത്മാ സന്ദർശനത്തിനുശേഷം വി. ലിഖിതങ്ങൾ ഭാഷി ക്കാനുള്ള വിശപ്പ് വർദ്ധിക്കുകയാണ്. വചനം എന്നോട് സംസാരിക്കുന്നതുപോലെ “ആത്മാവാണ് ജീവൻ നൽകുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവ നുമാണ്”(യോഹ 6:63).
  5. ഉത്ഥാന അനുഭവം: യേശുവിനെ മരിച്ചവരി ൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കു ന്നുണ്ടെങ്കിൽ, യേശുക്രിസ്തുവിനെ ഉയിർപ്പിച്ചവൻ നിങ്ങളുടെ മർതശരീരങ്ങൾക്കും നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനാൽ ജീവൻ പ്രദാനം ചെയ്യും (റമാ.8:11), ഉത്ഥാനത്തിന്റെ അപരിമേയ ശക്തി സ്വർഗ്ഗ ത്തിൽ മാത്രമല്ല ഭൂമിയിലും അത്ഭുകരമായ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ചെയ്യും. ഉള്ളിൽ വസിക്കുന്ന ആത്മശക്തി ഒരു വ്യക്തിയാണ് എന്ന് തിരിച്ചറിഞ്ഞാൽ ആ അത്യുന്നത് വ്യക്തിക്ക് നിന്റെ ജീവിതത്തെ അടയാളമായി മാറ്റാൻ സാധിക്കും. ശരീരത്തിലും മനസ്സിലും ആത്മാവിലും ബുദ്ധിക്കതീതമായി ദൈവിക പ്രവർത്തനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും.
  6. ജീവാനുഭവം: “ജഡികരായി ജീവിക്കുന്നെങ്കിൽ നിങ്ങൾ തീർച്ചയായും മരിക്കും. എന്നാൽ, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാൽ നിഹനിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും. (റോമാ. 8:13). ചില ദുശീലങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരിക്കലും കടന്നുവന്നിട്ടില്ല. എന്നാൽ ചില മേഖലകൾ നിരന്തരം നമ്മെ വേട്ടയാടുന്നു. അപ്രകാരമുള്ള അവസ്ഥകളെ സ്വന്തം കഴിവു കൾകൊണ്ട് മറികടക്കാൻ നമ്മുക്ക് സാധിക്കുകയില്ല. എന്നാൽ ആ അവസ്ഥകളെ കൊല്ലാൻ പരിശുദ്ധാത്മാവ് കടന്നുവന്നാൽ യഥാർത്ഥ ജീവനിലേക്ക് നാം പ്രവേശിക്കും. അതുകൊണ്ട് പരാജയത്തിന്റെ മേഖ ലകളെ പരിശുദ്ധാത്മാവിനെ ഏൽപ്പിക്കുക. അവിടുന്ന് നമ്മെ സഹായിക്കും.
  7. പ്രാർത്ഥനാ അനുഭവം: “നമ്മുടെ ബലഹീ നതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാർഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവു തന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു’ (റോമ.8:26), നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ബലഹീനത നമ്മുക്ക് പ്രാർത്ഥിക്കാൻ അറിയില്ല എന്നതാണ്. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി എന്നു പറയുന്നത് പ്രാർത്ഥനയാണ്. അതുകൊണ്ടാണ് യൂദാ.1:20 എന്നാൽ പ്രിയപ്പെട്ടവരെ നിങ്ങൾ പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചുകൊണ്ടു നിങ്ങളുടെ പവിത്രമായ വിശ്വാസത്തിൽ അഭിവൃദ്ധി പ്രാപിക്കുവിൻ
  8. കുശുമരണ അനുഭവം: ക്രിസ്തീയ ജീവിതം ഒരു Magic അല്ല. അത് കേവലം വിജയങ്ങളുടേയും സന്തോഷത്തിന്റെയും അവസ്ഥയില്ല. അവിടെ മുറിപ്പാടുകളും വിങ്ങലുകളുമുണ്ട്. ശൂന്യതകളും സംശയങ്ങളും ഉണ്ട്. പരാജയങ്ങളും നിലവിളികളും ഉണ്ട്. വീഴ്ചകളും തകർച്ചകളും ഉണ്ട്. ഗലാ.5:24, യേശു ക്രിസ്തുവിലുള്ളവർ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടെ ക്രൂശി ച്ചിരിക്കുന്നു. ക്രൂശിൽ കിടക്കുക എന്നത് നമ്മുടെ വിളിയാണ്. ആ നിസ്സഹായത നമ്മുടെ ജീവിതങ്ങളിൽ പല അവസ്ഥകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. ആത്മാവിലുള്ള ജീവിതത്തിന്റെ അനിവാര്യതയാണ് ക്രൂശീകരണ അനുഭവങ്ങൾ,
  9. സാക്ഷ്യ അനുഭവം: “പരിശുദ്ധാത്മാവു നിങ്ങളു ടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും (അപ്പ.1:8). ജീവിതം ഏറ്റുപറച്ചിൽ ആയിമാറുന്നു. അത് ആനന്ദമായി മാറുന്നു. യേശുവിനെ മഹത്വപ്പെടുത്താൻ കഴിയുന്ന എല്ലാ അവ സരങ്ങളും ദൈവമഹത്വത്തിനായി സമർപ്പിക്കാനുള്ള നിരന്തര ഉത്സാഹം നമ്മിൽ നിറയുന്നു. നമ്മുടെ ജീവിതം അനേകർക്ക് അനുഗ്രഹമായി മാറുന്നു.
  10. സമ്യദ്ധിയുടെ അനുഗ്രഹം: “നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതൽ ചെയ്തുതരാൻ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക വിലും തലമുറകളോളും എന്നേക്കും മഹത്വമു ബാകട്ടേ ആമ്മേൻ.

പരിശുദ്ധാത്മാവ് ഒരു വ്യക്തിയെ സ്വന്തമാക്കി കഴിഞാൽ ചെയ്യുന്ന കാര്യങ്ങൾ മാനുഷിക ബന്ധങ്ങൾക്കും ആലോചനകൾക്കും അപ്പുറമാണ്. ഏതാനും വ്യക്തികൾ ആരംഭിച്ച കരിസ്മാറ്റിക്ക് നവീകരണം, അവ വിതയ്ക്കുന്ന ഫലങ്ങൾ ആർക്കും തിട്ടപ്പെടുത്തുവാൻ ആവും. ആത്മാറി തൊട്ട ജീവിതങ്ങൾ, സമൂഹങ്ങൾ നമുക്ക് ചുറ്റും സാമ്യമായി ഉയർന്നു നിൽക്കുകയാണ്. നമ്മുടെ ജീവിതങ്ങളിൽ സംഭവിക്കുന്നത്. സംഭവിച്ചു കൊണ്ടിരിക്കുന്നത് ഈ ആത്മാവിന്റെ പ്രവർത്തനങ്ങൾ മാത്രമാണ്.

വിചിന്തനം:

  1. എന്റെ പ്രിയപ്പെട്ട പരിശുദ്ധാത്മാവിലൂടെ എനിക്ക് സ്വന്തമാക്കാൻ സാധിക്കുന്ന 10-അനുഭവങ്ങൾ
  2. ഈ അനുഭവങ്ങൾ തന്റേതായി മാറിയിട്ടുണ്ടോ?
  3. സ്വന്തമായ അനുഭവങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ടോ?
  4. ഈ മേഖലകളിൽ വളരാൻ ഞാൻ നിരന്തരം ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നുണ്ടോ?
  5. ഈ മേഖലകളിൽ ഞാൻ അനുഭവിക്കുന്ന വെല്ലു വിളികൾ അവ പങ്കുവയ്ക്കുവാനും അവയെ അതി ജീവിക്കാൻ എന്നെ സഹായിക്കുന്ന വ്യക്തികൾ എന്റെ ജീവിതത്തിലുണ്ടോ?
  6. പരിശുദ്ധാത്മാവ് നൽകുന്ന ഈ 10-അനുഭവങ്ങൾ എന്നിൽ നിറഞ്ഞു കവിയാൻ – അത് എനിക്കും എന്റെ കുടുംബത്തിനും, സഭയ്ക്കും. ലോകത്തിന് എത അനുഗ്രഹദായകമായി മാറും

NB:അനേക മേഖലകളിൽ 10-മേഖലകൾ മാത്രമാണ് നാം കടന്നുപോയത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *